09 November Saturday

ആംസ്റ്റർഡാമിൽ ഫുട്‌ബോൾ മത്സരത്തിനിടെ സംഘർഷം: ഇസ്രയേൽ ടീം ആരാധകരും പലസ്‌തീൻ അനുകൂലികളും ഏറ്റുമുട്ടി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ആംസ്റ്റർഡാം
യൂറോപ്പ ഫുട്‌ബോൾ ലീഗിൽ നെതർലാൻഡ്‌ ക്ലബ്ബ്‌ അയാക്‌സ്‌ എഫ്‌സിയും ഇസ്രയേൽ ടീം മക്കാബി ടെൽ അവീവും തമ്മിൽ ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിനുശേഷം സംഘർഷം. ഏറ്റുമുട്ടലിൽ അഞ്ച്‌ പേർക്ക്‌ പരിക്കേറ്റതായും 62 പേരെ അറസ്റ്റ്‌ ചെയ്‌തതായും പൊലീസ്‌ അറിയിച്ചു.

ഇസ്രയേൽ ആരാധകർ പലസ്‌തീൻ അനുകൂലികൾക്കെതിരെ വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും പലസ്‌തീൻ പതാക വലിച്ചുകീറുകയും ചെയ്‌തതോടെയാണ്‌ സംഘർഷമുണ്ടായതെന്ന്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്‌ ചെയ്‌തു. എന്നാൽ, മത്സരശേഷം ഇസ്രയേൽ ആരാധകരെ സംഘടിതമായെത്തിയവർ ആക്രമിച്ചെന്നാണ്‌ പൊലീസിന്റെ അവകാശവാദം.

ഇസ്രയേൽ പൗരരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ആംസ്റ്റർഡാമിലേക്ക്‌ അയക്കുമെന്ന്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top