23 December Monday

കടമക്കുടി അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

വരാപ്പുഴ
പ്രഥമ കടമക്കുടി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. കടമക്കുടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ സിനിമാസംവിധായകനും മണിപ്പുർ എംപിയുമായ ഡോ. ബിമോൽ അകൊയ്ജാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡ​ന്റ് മേരി വിൻസെ​ന്റ് അധ്യക്ഷയായി. ജിവിഎച്ച്എസ്എസ് ഫിലിം ക്ലബ് ലോഗോ ഹൈബി ഈഡൻ എംപിയും ഗ്രാമകം ലോഗോ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയും പ്രകാശിപ്പിച്ചു, ഉപഹാര സമർപ്പണവും എംഎൽഎ നിർവഹിച്ചു.

ഫെസ്റ്റിവൽ അവതരണം സംവിധായകൻ ജോഷി ജോസഫും, ഗ്രാമകം അവതരണം ആനന്ദ് ഹരിദാസും നടത്തി. ഫാ. അഗസ്റ്റിൻ വട്ടോളി, നടൻ വിനയ് ഫോർട്ട്, എം എ ലിജു എന്നിവർ സംസാരിച്ചു.


 ഇറാനിയൻ സിനിമ ചിൽഡ്രൻ ഓഫ് ഹെവൻ, മലയാള ചലച്ചിത്രം ആട്ടം, റഷ്യൻ ചിത്രം ദ മിറർ എന്നിവ പ്രദർശിപ്പിച്ചു. സമാപനദിനമായ ഞായർ രാവിലെ 10ന് മലയാള ചലച്ചിത്രം ഒറ്റാൽ, 12ന് ചാർലി ചാപ്ലിൻ സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തിയ മോഡേൺ ടൈംസ്, നാലിന് ഹിന്ദി ചിത്രം പികെ, ഏഴിന് ഇറ്റാലിയൻ സിനിമയായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നിവ പ്രദർശിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top