19 December Thursday

ഫിലിം റിസ്റ്റോറേഷൻ പഠിക്കാൻ സുവർണാവസരം, അന്താരാഷ്ട്ര ശില്പശാല തിരുവനന്തപുരത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

തിരുവനന്തപുരം > ഒമ്പതാമത് ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ വർക്ക്‌ഷോപ്പ് ഇന്ത്യ 2024 (എഫ്‌പിആർഡബ്ല്യുഐ 2024)  നവംബർ 7 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സുമായി (എഫ്ഐഎഎഫ്) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതിഭവൻ മൾട്ടി പർപ്പസ് കൾച്ചറൽ കോംപ്ലക്‌സിലാണ് ശിൽപശാല നടക്കുക. ശബ്ദ-ദൃശ്യ സംരക്ഷണ (preservation) മേഖലയിൽ പ്രവർത്തിക്കാൻ ആവശ്യമായ വിഷയങ്ങളിൽ ഈ മേഖലയിലെ അന്തരാഷ്ട്ര വിദഗ്ധർ പരിശീലനം നൽകും. സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റൽ പ്രിസർവേഷൻ, ഫിലിം കൺസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ, ഡിജിറ്റൈസേഷൻ, ഡിസാസ്റ്റർ റിക്കവറി, കാറ്റലോഗിംഗ്, പേപ്പർ, ഫോട്ടോഗ്രാഫ് കൺസർവേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പരിശീലന സെഷനുകളുമുൾപ്പെടുന്നതാണ് ശില്പശാല. ക്ലാസുകൾക്ക് ശേഷം റീസ്റ്റോർ ചെയ്‌ത ലോകസിനിമകളുടെ പ്രദർശനമുണ്ടായിരിക്കും.

ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, L’Immagine Ritrovata, Bologna, Institute National de l’Audiovisuel, Fondation Jérôme Seydoux – Pathé and Cineteca Portuguesa തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ ക്‌ളാസ്സുകൾ നയിക്കും. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സ് നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് http://filmheritagefoundation.co.in/film-preservation-restoration-workshop-india-202filmheritagefoundation.co.in/film-preservation-restoration-workshop-india-2024/4/ എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കേണ്ടതിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

സാങ്കേതിക കാരണങ്ങളാൽ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ കഴിയാത്തവർക്ക് FIAF വെബ്‌സൈറ്റിൽ നിന്നോ fprwi2024@gmail.com എന്ന ഇമെയിൽ വഴിയോ ഫോം നേടാവുന്നതാണ്. അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 2024 സെപ്റ്റംബർ 25 ബുധനാഴ്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top