21 November Thursday
പ്രേംകുമാർ, മധുപാൽ എന്നിവർ അംഗങ്ങളാകും

സിനിമ നയം; സമിതി പുനഃസംഘടിപ്പിക്കും

സ്വന്തം ലേഖകൻUpdated: Monday Sep 30, 2024

തിരുവനന്തപുരം
സിനിമാനയ രൂപീകരണ സമിതി സർക്കാർ പുനഃസംഘടിപ്പിക്കുന്നു. ഇതുസംബന്ധിച്ച്‌ തിങ്കളാഴ്ച സാംസ്കാരിക വകുപ്പ്‌ ഉത്തരവ്‌ ഇറക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധി ബോർഡ്‌ ചെയർമാൻ കെ മധുപാൽ എന്നിവർ അംഗങ്ങളാകും. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്‌ കൺവീനറാകും.
സമിതി അംഗമായിരുന്ന മുകേഷ്‌ എംഎൽഎയെ ഒഴിവാക്കും. സംവിധായകനും ഫെ ഫ്‌ക ചെയർമാനുമായ ബി ഉണ്ണികൃഷ്‌ണൻ സമിതിയിൽനിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത്‌ നൽകിയിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ ആണ്‌ സമിതി ചെയർമാൻ.

പുതിയ സമിതി സിനിമാനയത്തിന്റെ അഞ്ചാമത്‌ യോഗത്തിന്റെ റിപ്പോർട്ടും സയരൂപീകരണത്തിന്റെ കരടും സർക്കാരിന്‌ നൽകും. ഡിസംബർ മൂന്നാംവാരത്തിൽ സിനിമാകോൺക്ലേവ്‌ നടന്നേക്കും.ഇതിൽ കരട്‌ അവതരിപ്പിക്കും. തുടർന്ന്‌ ഭേദഗതികൾകൂടി ചേർത്ത്‌ അന്തിമ റിപ്പോർട്ട്‌ തയ്യാറാക്കും. ഇത്‌ മന്ത്രിസഭായോഗം അംഗീകരിക്കുന്നതോടെ നയം നിലവിൽ വരും. ജനുവരിയിൽ നയം രൂപീകരിക്കാനുള്ള ശ്രമങ്ങളാണ്‌ പുരോഗമിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top