22 December Sunday

ആദർശിന്റെ കുടുംബത്തിന് ധനസഹായം; മന്ത്രിസഭായോഗ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

തിരുവനന്തപുരം> കണ്ണൂർ ജില്ലയിൽ മാലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണമടഞ്ഞ വിദ്യാർഥി ആദർശിന്റെ കുടുംബത്തിന് ധനസഹായം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാനാണ്‌ മന്ത്രിസഭായോഗത്തിൽ തീരുമാനമായത്‌. പിടി പീരിഡിൽ ഫുട്ബോൾ കളിക്കിടയിലാണ്‌ ആദർശ്‌ സ്കൂൾ മൈതാനത്തിന് സമീപം ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ വീണത്‌.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top