05 November Tuesday

ഫിനാൻഷ്യൽ ടൈംസ്‌ റാങ്കിങ്‌‌; കോഴിക്കോട്‌ ഐഐഎമ്മിന്‌ 
68-ാം റാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കോഴിക്കോട് > ഈ വർഷത്തെ ഫിനാൻഷ്യൽ ടൈംസ് മാസ്റ്റേഴ്സ് ഇൻ മാനേജ്‌മെന്റ് റാങ്കിങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്‌(ഐഐഐംകെ) നേട്ടം. 68-ാം റാങ്കുമായി മുൻവർഷത്തേതിലും മികച്ച നേട്ടമാണ്‌  കൈവരിച്ചത്‌.  

കഴിഞ്ഞവർഷം  77-ാം സ്ഥാനമായിരുന്നു. ഐഐഎം കെ യുടെ ഫ്ലാഗ്ഷിപ്പ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (എംബിഎ) ഏഷ്യൻ ബിസിനസ് സ്‌കൂളുകളിൽ  ഒമ്പതാമതെന്ന നേട്ടവും സ്വന്തമാക്കി. കൂടാതെ എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ ഓപ്പൺ എൻറോൾമെന്റ്‌ വിഭാഗത്തിൽ  രണ്ട് സ്ഥാനം മുന്നേറി 70 ൽ എത്തി.

  ‘കരിയർ പ്രോഗ്രഷൻ' വിഭാഗത്തിൽ ഗ്ലോബലി ടോപ്പ് 50 എന്ന നേട്ടവുമുണ്ട്‌ (48 -ാംറാങ്ക്‌). റാങ്കിങ്ങിൽ 141 മാസ്റ്റേഴ്സ് ഇൻ മാനേജ്‌മെന്റ്  പ്രോഗ്രാമുകൾ ഉണ്ടായിരുന്നു.
ബിസിനസ് സ്കൂളുകൾ 19 മാനദണ്ഡം അടിസ്ഥാനമാക്കിയാണ് റാങ്ക് ചെയ്യുന്നത്. ഫാക്കൽറ്റി, സ്റ്റാഫ്, വിദ്യാർഥികളുടെ മികച്ച പരിശ്രമം എന്നിവയാണ്‌  നേട്ടത്തിന്‌ സഹായകമായതെന്ന്‌ ഐഐഎം  കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി പറഞ്ഞു.

എൻഐആർഎഫ്‌ റാങ്കിങ്ങിൽ 33-ാംസ്ഥാനം നിലിനിർത്തിയതിന്‌ പിറഴകെയാണ്‌ കോഴിക്കോട്‌ ഐഐഎമ്മിന്‌ ലഭിക്കുന്ന  ഈ അംഗീകാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top