22 December Sunday

ചായത്തട്ടിലെ ബെയ്‌സിനുള്ളിൽ കൈവിരൽ കുടുങ്ങി; യുവാവിന് രക്ഷകരായി അഗ്നിശമന സേന

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

നെടുവാൻവിളയിൽ ചായത്തട്ടിലെ ബെയ്‌സിനുള്ളിൽ കുടുങ്ങിയ സതീഷിൻ്റെ കൈ വിരൽ അഗ്നിശമന സേന പുറത്തെടുക്കുന്നു

പാറശാല > ചായ തട്ടിലെ ബെയ്‌സിനുള്ളിൽ കൈ വിരല് കുടുങ്ങിയ യുവാവിന് അഗ്നിശമന സേന രക്ഷകരായി.പാറശാല നെടുവാൻവിളയിൽ തട്ട് കട നടത്തുന്ന സതീഷിൻ്റെ വലതു കയ്യിലെ നടുവിരലാണ് ചായ തട്ടിലെ സ്റ്റീലിലുള്ള ബെയ്‌സിനുള്ളിൽ ശുചീകരിക്കുന്നതിനിടെ കുരുങ്ങിയത്.

അരയടിയോളം വലിപ്പമുള്ള ചായ തട്ടിലെ ബെയ്‌സിനിലെ ഹോളിൽ വിരൽ പൂർണമായും കുടുങ്ങുകയായിരുന്നു. വിരൽ ഊരി എടുക്കുവാനായി നടത്തിയ പരിശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പാറശാല അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സേന അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ, കട്ടിംഗ് പ്ലെയർ തുടങ്ങിയവ ഉപയോഗിച്ച് വളരെ സൂക്ഷ്‌മതയോടെ ഏകദേശം ഒരു മണിക്കൂറോളമുള്ള പരിശ്രമത്തിനൊടുവിലാണ് വിരൽ പുറത്തെടുത്തത്.

പാറശാല അഗ്നിശമന സേനയിലെ സ്റ്റേഷൻ ഓഫീസർ റ്റി യേശുദാസിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ തോമസ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ റ്റി ഷാജി, ഫയർ ഓഫീസർമാരായ സി എസ് ശ്രീകാന്ത്, വി ഒ മനു, എസ് ആർ ദിപിൻ, ജി എസ് രജ്ഞിത്ത്, വൈശാഖ്, ആദർശ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top