24 November Sunday

മലവെള്ളപ്പാച്ചിലില്‍ തുരുത്തില്‍ ഒറ്റപ്പെട്ട കുടുംബത്തിന് രക്ഷകരായി ഫയര്‍ഫോഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

കണ്ണൂര്‍ > മലവെള്ളപ്പാച്ചിലില്‍ പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് തുരുത്തില്‍ ഒറ്റപ്പെട്ടുപോയ പിഞ്ചുകുഞ്ഞ് ഉള്‍പ്പടെയുള്ള കുടുംബത്തെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മനൂപ്, ബിജി, ഒന്നരമാസം പ്രായമുള്ള ആരോണ്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ചെറുപുഴയിലാണ് സംഭവം.

കനത്ത മഴ തുടരുന്നതിനിടയിലാണ് തേജസ്വിനി പുഴയ്ക്ക് സമീപത്തെ തുരുത്തില്‍പ്പെട്ട കുടുംബത്തെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് കുടുംബം ഇവിടെ കുടുങ്ങിയത്.

പുഴയിലൂടെ തുരുത്തിലേക്ക് നാട്ടുകാര്‍ നിര്‍മ്മിച്ച മരപ്പാലമുണ്ടായിരുന്നു. കനത്തമഴയില്‍ മരപ്പാലം ഒഴുകിപ്പോയതോടെ വീട്ടുകാര്‍ ഒറ്റപ്പെട്ടു. വെള്ളിയാഴ്ച രാവിലെ തുരുത്തിലേക്ക് മറ്റൊരു പാലമുണ്ടാക്കിയാണ് ഫയര്‍ഫോഴ്‌സ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഇവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top