ശബരിമല > ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം. ആർക്കും ആളപായമുണ്ടായിട്ടില്ല. വലിയ തോതില്‍ പുക ഉയരുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീയണക്കുകയായിരുന്നു. തേങ്ങ ശേഖരിക്കാനുള്ള ചെറിയ ഷെഡിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് അഗ്നിരക്ഷാ സേന സ്ഥിരമായുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..