22 December Sunday

പെട്രോൾ പമ്പ് പരിസരത്ത് തീപിടിത്തം; വൻ ദുരന്തം ഒഴിവായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

തൃശൂർ > വടക്കാഞ്ചേരി വാഴക്കോടിൽ പെട്രോൾ പമ്പ്‌ പരിസരത്ത് തീപിടിത്തം. പമ്പിന്റെ ഒരു വശത്തായി സൂക്ഷിച്ചിരുന്ന ഡീസൽ കലർന്ന വെള്ളമടങ്ങിയ ടാങ്കിലാണ്‌ തീപിടിത്തമുണ്ടായത്.

ചൊവ്വാഴ്‌ച രാവിലെയാണ്‌ അപകടമുണ്ടായത്. വടക്കാഞ്ചേരി ഫയർ സ്‌റ്റേഷനിലെ രണ്ട്‌ യൂണിറ്റ്‌  എത്തി തീ അണച്ചു. പമ്പിലേക്ക്‌ തീ പടരുന്നത്‌  ഒഴിവാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top