22 December Sunday

പെട്രോൾ കുപ്പിയിൽ തീ കൊളുത്തി വീട്ടിലേക്ക്‌ എറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ആലത്തൂർ > വ്യക്തി വൈരാഗ്യത്തെ തുടർന്ന് പെട്രോൾ നിറച്ച കുപ്പിക്ക് തീകൊളുത്തി വീട്ടിലേക്കെറിഞ്ഞു. പാലക്കാട് കാവശേരി കൊങ്ങാളക്കോട് പ്രദീപിന്റെ വീട്ടിൽ ചൊവ്വ രാത്രി 10.45 നായിരുന്നു സംഭവം.

വീടിന്റെ വരാന്തയിൽ വീണ് പെട്രോൾ കത്തിയെങ്കിലും തീപടരാതിരുന്നത്‌ അപകടമൊഴിവാക്കി. പ്രദീപിന്റെ പരാതിയിൽ ആലത്തൂർ പെരിങ്ങാട്ടുകുന്ന് സിബിനെതിരെ (24) ആലത്തൂർ പൊലീസ് കേസെടുത്തു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top