23 December Monday

നീലേശ്വരം വെടിക്കെട്ടപകടം; ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

സി സന്ദീപ്‌

നീലേശ്വരം > നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതര പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.

ചോയ്യങ്കോട്‌  കിണാവൂർ റോഡിലെ സി കുഞ്ഞിരാമന്റെ മകൻ സി സന്ദീപ്‌ (38)  ആണ് മരിച്ചത്. അഞ്ച്‌ ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒക്‌ടോബർ 28 ന്‌ രാത്രിയാണ്‌ ക്ഷേത്രത്തിൽ അപകടം നടന്നത്‌. അപകടത്തിൽ 150 ഓളം പേർക്ക്‌ പരിക്കേറ്റിരുന്നു. 32 പേർ നിലവിൽ ഐസിയുവിലും അഞ്ചുപേർ വെന്റിലേറ്റിലുമാണ്‌.

കോഴിക്കോട്‌, കണ്ണൂർ, കാഞ്ഞങ്ങാട്‌, മംഗളൂരു എന്നിവടങ്ങളിലെ 12 ആശുപത്രിയിലാണ്‌ ചികിത്സ. ആശുപത്രികളിലെ ചികിത്സാച്ചെലവ്‌ സർക്കാർ ഏറ്റെടുക്കും.
സംഭവത്തിൽ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും പടക്കം പൊട്ടിച്ചവരുമടക്കം നാലുപേരാണ്‌ അറസ്‌റ്റിലായത്‌. ഇവർക്കെതിരെ വധശ്രമക്കേസും ചുമത്തി. ആകെ എട്ടുപേരെ പ്രതിചേർത്തിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top