30 October Wednesday

അഞ്ച് വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

കൂറ്റനാട്> ആലൂർ ചിറപ്പുറത്ത് അഞ്ച് വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. എടപ്പാൾ അംശകച്ചേരി തോട്ടുപാടത്ത് ഷമീർബാബുവിന്റെയും റഹീനയുടെയും മകൻ അയ്‌മ(5) നാണ് ചൊവ്വാഴ്‌ച മുങ്ങി മരിച്ചത്‌. വൈകിട്ട്‌ അഞ്ചിന് ആലൂർ ചിറ്റപ്പുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിലായിരുന്നു അപകടം.

ഷമീർ ബാബുവിനൊപ്പം പുതുതായി ചിറ്റപ്പുറത്ത് നിർമിച്ച വീട് കാണാനെത്തിയതായിരുന്നു റഹീനയും അയ്‌മനും. മറ്റുകുട്ടികളോടൊപ്പം കളിക്കാൻ പോയ അയ്‌മനെ പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കണ്ടെത്തിയത്. ഉടനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top