16 December Monday

കൊച്ചിൻ കാർണിവലിന് 
കൊടി ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

മട്ടാഞ്ചേരി
കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് വാസ്‌കോ ഡ ഗാമാ സ്ക്വയറിൽ കെ ജെ മാക്സി എംഎൽഎ കാർണിവൽപതാക ഉയർത്തി. കാർണിവൽ സംഘാടകസമിതിയിലെ 96 സംഘടനകളുടെ പതാകകളും ഇതോടൊപ്പം ഉയർത്തി.


ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ്‌ അക്ഷയ് അഗർവാൾ അധ്യക്ഷനായി. ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡിഐജി എൻ രവി, ഷീബ ലാൽ, ആന്റണി കുരീത്തറ, പി എം ഇസ്മുദീൻ, കെ പി ആന്റണി, ഷൈല തദേവൂസ്, ഷീബ ഡുറോം, കെ എം മനാഫ്, കെ ജെ സോഹൻ എന്നിവർ സംസാരിച്ചു. ദക്ഷിണഭാരത കളരിസംഘത്തിന്റെ അഭ്യാസപ്രകടനവും നടന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top