23 December Monday

ജില്ലാ കോടതിയിൽ അഭിഭാഷകരുടെ ഫ്ലാഷ് മോബ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

ജില്ലാ കോടതിയിലെ മെമ്പർഷിപ്പ് ദിനാചരണം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി > എറണാകുളം ജില്ലാ കോടതിയിൽ  ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കോടതി യൂണിറ്റിൻ്റെ  ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മെമ്പർഷിപ്പ് ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. മെമ്പർഷിപ്പ് ദിനാചരണം അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു.

ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ നാസർ, ദേശിയ കൗൺസിൽ അംഗം എൻ.സി മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം ദിനേശ് മാത്യു മുരിക്കൻ, യൂണിറ്റ് സെക്രട്ടറി മായാ കൃഷ്ണൻ, സജീവ് സി കൃഷ്ണൻ, ശോഭൻ ജോർജ് എന്നിവർ സംസാരിച്ചു.

 ജില്ലാ കോടതിയിൽ അഭിഭാഷകർ സംഘടിപ്പിച്ച ഫ്ലാഷ് മോബ്

ജില്ലാ കോടതിയിൽ അഭിഭാഷകർ സംഘടിപ്പിച്ച ഫ്ലാഷ് മോബ്




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top