23 December Monday

പൂക്കൃഷി വിളവെടുപ്പ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

മുളന്തുരുത്തി
മുളന്തുരുത്തി പഞ്ചായത്ത്‌ എട്ടാംവാർഡിൽ ആരംഭിച്ച പൂക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി.

ചാലിമല മഞ്ചംകുഴിയിൽ ഗോവിന്ദൻ, കുറുവാക്കൽ ജോസ്, തൈപ്പറമ്പിൽ അജയൻ എന്നിവർ ചേർന്ന്‌ പാട്ടത്തിനെടുത്ത 80 സെന്റിലാണ്‌ കൃഷി നടത്തിയത്. പഞ്ചായത്ത് അംഗം മഞ്ജു അനിൽകുമാർ, ലാലി ഏലിയാസ് എന്നിവരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് ബന്തിപ്പൂക്കൃഷി നടത്തുന്നത്.

വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ മറിയാമ്മ ബെന്നി ഉദ്‌ഘാടനം ചെയ്തു. ലിജോ ജോർജ് സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top