22 November Friday

ഭക്ഷ്യവിഷബാധ: വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

വയനാട് > വയനാട് മാനന്തവാടിയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയെന്ന്‌ സംശയിക്കുന്ന സാഹചര്യത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വയനാട് ജില്ലാ കളക്‌ടർക്ക് നിർദേശം നൽകി. ശാരീരികാസ്വാസ്ഥ്യം മൂലം ദ്വാരക എയുപി സ്‌കൂളിലെ 141 കുട്ടികളാണ് ചികിത്സ തേടിയത്‌. സ്‌കൂളിൽ നിന്ന് വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ചവർക്കാണ്  ചർദ്ദിയും, പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ശനിയാഴ്‌ച രാവിലെ പത്തരയോടെ സ്‌കൂളിൽ വന്ന കുട്ടികളിൽ ചിലർക്കാണ് ഛർദിയും പനിയും വന്നത്. വൈകീട്ടോടെ കൂടുതൽ കുട്ടികൾക്ക് പ്രശ്‌നങ്ങളുണ്ടായി. ഭക്ഷ്യ വിഷബാധയെന്നാണ് പ്രാഥമിക സൂചനയെന്നും ഔദ്യോഗിക സ്ഥിരീകരണം മറ്റ് പരിശോധനകൾക്ക് ശേഷമേ ഉറപ്പാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മന്ത്രി ഒ ആർ കേളു, കലക്ടർ ഡി ആർ മേഘശ്രീ,  സബ് കലക്ടർ, ഡിഎംഒ, തഹസിൽദാർ എന്നിവർ മെഡിക്കൽ കോളേജിലെത്തി കുട്ടികളെ സന്ദർശിച്ചു. കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യം  ഉറപ്പു വരുത്തുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top