22 December Sunday

വിവാഹബന്ധം ഒഴിയാൻ നിർബന്ധിച്ചു : യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

തൃശൂർ > തൃശൂര്‍ പുതുക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അനഘ (25)യെ വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവ് ആനന്ദ് നിര്‍ബന്ധിച്ചിരുന്നതായും ഇതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പൊലീസ് കണ്ടെത്തി.

ഒന്നരമാസം മുന്‍പാണ് ബന്ധുവിന്റെ വീട്ടിൽ വച്ച് അനഘ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആനന്ദുമായുള്ള ബന്ധം അനഘയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ആറു മാസം മുന്‍പ് ഇരുവരും രജിസ്റ്റര്‍ വിവാഹം നടത്തി. അനഘയുടെ വീട്ടുകാര്‍ രജിസ്റ്റര്‍ വിവാഹം നടന്നത് അറിഞ്ഞില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താന്‍ വീട്ടുകാര്‍ ഒത്തു തീർപ്പിലെത്തുകയായിരുന്നു. അനഘയെ ജോലിക്ക് പോകാന്‍ ആനന്ദ് അനുവദിച്ചില്ലെന്നു ബന്ധുക്കൾ പറയുന്നു.

രഹസ്യ വിവാഹം നടന്നിരുന്നുവെന്ന് ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. തുടർന്ന് ആനന്ദിനെതിരെ അനഘയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ആനന്ദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി പുതുക്കാട് പൊലീസ് വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top