20 December Friday

തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സമിതി; വിവിധ വിഷയങ്ങളിൽ ഏകോപിതമായി കാര്യങ്ങൾ കൊണ്ടുപോകും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ വിഷയങ്ങളില്‍ ഏകോപിതമായി കാര്യങ്ങള്‍ കൊണ്ടുപോകാനാണ് സമിതി രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുള്ള നോഡല്‍ ഏജൻസിയായി ജലവിഭവ വകുപ്പ് പ്രവര്‍ത്തിക്കും.

തീരസംരക്ഷണം ഉറപ്പാക്കുന്നതിനും നിർമാണ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പുകൾ തമ്മിൽ പരസ്പര ആലോചന ആവശ്യമാണ്. തീരസംരക്ഷണത്തിന്റെ ആവശ്യകതയും മുൻഗണനയും നിശ്ചയിച്ച് ഹോട്ട്സ്പോട്ടുകൾ തയ്യാറാക്കണം. മത്സ്യബന്ധനമേഖലയെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ തീരപ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണം. തീരസംരക്ഷണത്തിനായി ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം. ഇതിനായി ജിയോ ട്യൂബ് സംരക്ഷണ മാതൃക ജലവിഭവ വകുപ്പിന് പരി​ഗണിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോ​ഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, റോഷി അ​ഗസ്റ്റിൻ, ചീഫ് സെക്രട്ടറി ശരദാ മുരളീധരൻ, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, തുറമുഖ - ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ എസ് ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top