24 November Sunday

പാലരുവി എക്സ്പ്രസിൽ നാല് പുതിയ കോച്ചുകൾ അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

തിരുവനന്തപുരം > പാലരുവി എക്സ്പ്രസിന് നാല് കോച്ചുകൾ കൂടി അനുവദിച്ചു. മൂന്ന് ജനറൽ കോച്ചുകളും ഒരു സ്ലീപ്പർകോച്ചുകളാണ് അനുവദിച്ചത്. വ്യാഴം മുതലാകും പാലരുവി എക്സ്പ്രസിൽ പുതിയ കോച്ചുകൾ എത്തുന്നത്. തമിഴ്നാട്ടിലെ തിരിച്ചെന്തൂരിലേക്ക് യാത്ര നീട്ടിയതോടെയാണ് അധിക കോച്ചുകൾ അനുവദിച്ചത്.

ജോലിക്കും പഠനത്തിനുമായി കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും ആയിരക്കണക്കിന്‌ പേരാണ്‌ ദിവസേന യാത്രചെയ്യുന്നത്‌. ഇവരുടെ ആകെയുള്ള ആശ്രയം പാലരുവി എക്സ്പ്രസും വേണാട് എക്സ്പ്രസുമാണ്‌. കൃത്യം സമയത്ത്‌ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തണമെങ്കിൽ പാലരുവിയെ ആശ്രയിക്കണം.

സ്ഥലമില്ലാത്തതിനാൽ വാതിൽപ്പടിയിലും മറ്റും തൂങ്ങിനിന്നാണ് ആളുകൾ യാത്ര ചെയ്തിരുന്നത്. ജീവൻ പേടിച്ച്‌ അടുത്ത ട്രെയിനിന്‌ പോകാമെന്ന്‌ വച്ചാലും സാധിക്കില്ല. വേണാട്‌ എത്തുമ്പോഴേക്കും പലപ്പോഴും വൈകും. പഞ്ചിങ് സിസ്റ്റം ഉള്ളതിനാൽ പലരും ഉച്ചവരെ അവധി എടുക്കേണ്ട സ്ഥിതിയായിരുന്നു. യാത്രയ്ക്കിടെ ആളുകൾ കുഴഞ്ഞുവീഴുന്നതും സ്ഥിരം സംഭവമായിരുന്നു. പുതിയ കോച്ചുകൾ എത്തുന്നതോടെ യാത്രാ ക്ലേശം കുറയുമെന്നാണ് പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top