20 December Friday

വാൽപ്പാറയിൽ നാലുവയസുകാരിയെ പുലി കൊന്നു

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2024

ചാലക്കുടി (തൃശൂർ)> തമിഴ്‌നാട്‌ അതിർത്തി ഗ്രാമമായ വാൽപ്പാറയിൽ നാലുവയസുകാരിയെ  പുലി ആക്രമിച്ച്‌ കൊന്നു. ഇഴേമല എസ്റ്റേറ്റ്‌ ജീവനക്കാരായ ജാർഖണ്ഡ്‌ സ്വദേശി അനുൽ അൻസാരിയുടെയും നാസിരിൻ ഖാത്തൂനിന്റെയും മകൾ അപ്‌സര ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്‌. ശനി പകൽ ഒന്നോടെയാണ്‌ സംഭവം.

വീടിനുമുന്നിൽ കളിച്ചുകൊണ്ടുനിന്ന കുട്ടിയെ മാതാപിതാക്കൾക്ക്‌ മുന്നിൽവച്ചാണ്‌ പുലി വലിച്ചിഴച്ച് തേയിലത്തോട്ടത്തിലേക്ക് കൊണ്ടുപോയത്‌. നിലവിളി കേട്ടെത്തിയ തോട്ടം തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ്‌  കണ്ടെത്തിയത്‌. ഉടൻ വാൽപ്പാറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടിയുടെ ശരീരത്തില്‍നിന്ന് വേര്‍പെട്ട കൈ കണ്ടെത്തിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top