22 September Sunday

അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത വേണമെന്ന്‌ മുന്നറിയിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

തിരുവനന്തപുരം> ന്യൂസിലൻഡിലേക്ക്‌ അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് നടക്കുന്നതായും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുമായി വിദേശമന്ത്രാലയം. കോമ്പെറ്റൻസി അസസ്മെന്റ് പ്രോഗ്രാമിലും (സിഎപി) നഴ്‌സിങ്‌ കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തിൽനിന്നുള്ള നഴ്‌സുമാർ സന്ദർശക വിസയിൽ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ ജാഗ്രതാ നിർദേശം നൽകിയത്‌.

സിഎപിയി-ൽ പങ്കെടുക്കാൻ സന്ദർശക വിസയ്ക്ക് വൻതുകയാണ്‌ ഏജന്റുമാർ ഈടാക്കുന്നത്‌. സിഎപി പൂർത്തിയാക്കിയിട്ടും നഴ്‌സിങ്‌ കൗൺസിലിൽ രജിസ്റ്റർ ചെയ്തശേഷവും ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലൻഡിലെ ഇന്ത്യൻ എംബസിക്ക് ലഭിച്ചിരുന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് ന്യൂസിലൻഡിൽ ഉണ്ടായിരുന്ന നഴ്‌സിങ്‌ ക്ഷാമം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന്‌ ഇന്ത്യൻ എംബസി അറിയിച്ചു. ഇക്കാര്യത്തിൽ  അനധികൃത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്.

ന്യൂസിലൻഡിലെ നഴ്സിങ് മേഖലയിലെ വിസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും pol.wellington@mea.gov.in എന്ന ഇ–-മെയിൽ ഐഡിയിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ടാൽ അറിയാനാകും. https://emigrate.gov.in എന്ന പോർട്ടലിലൂടെ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ആധികാരികതയും ഉറപ്പാക്കാനാകും. പരാതികൾ ഉള്ളവർ ഇ–-മെയിലിൽ അറിയിക്കണം. വിലാസം: spnri.pol@kerala.gov.in, dyspnri.pol@kerala.gov.in. ഹെൽപ്‌ലൈൻ: 0471-2721547.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top