08 November Friday

വാവ സുരേഷിന് സൗജന്യ ചികിത്സ നൽകും: മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Monday Jan 31, 2022

തിരുവനന്തപുരം > പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

തിങ്കളാഴ്‌ച വൈകിട്ട്‌ കോട്ടയം കുറിച്ചിയിൽ പാമ്പ് പിടിത്തത്തിനിടെയാണ്‌ വാവ സുരേഷിന് പാമ്പുകടിയേറ്റത്‌. പിടിച്ച മൂര്‍ഖൻ പാമ്പിനെ ചാക്കിലേക്ക്‌ കയറ്റാൻ ശ്രമിക്കുമ്പോൾ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ കോട്ടയം  മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top