22 December Sunday

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശം; മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ല: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

കൊച്ചി > മാധ്യമ പ്രവർത്തനത്തിന് മാർ​ഗ നിർദേശം വേണമെന്ന് ഹർജി ഹൈക്കോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശമാണ്. അതിനാൽ തന്നെ മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചം​ഗ ബെഞ്ച് വ്യക്തമാക്കി. ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങൾ പുലർത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ഭരണഘടനാപരമായ മാർ​ഗമുണ്ട്. കോടതിയുടെ പരി​ഗണനയിലിരിക്കുന്ന വിഷയങ്ങളിൽ മാധ്യമ വിചാരണ പാടില്ല. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽനിന്ന് ഉണ്ടായാൽ കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top