22 December Sunday

പോഷകസമൃദ്ധി മിഷന്റെ ക്ലസ്റ്റർ അധിഷ്ഠിത ഫലവർ​ഗ കൃഷി; സംസ്ഥാന തല ഉദ്ഘാടനം 22ന് മുഹമ്മയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

ആലപ്പുഴ > സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പത്തിന് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. മുഹമ്മ ഗവൺമെന്റ് സംസ്കൃത സ്കൂളിന് സമീപമാണ് ഉദ്ഘാടനച്ചടങ്ങ്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷയാകും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും. വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള സ്വാഗതം പറയുന്ന ചടങ്ങിൽ ആലപ്പുഴ ജില്ലയിൽ നിന്നുള്ള സംസ്ഥാന കർഷക അവാർഡ് ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ എന്നിവർ ചേർന്ന് ആദരിക്കും.

സംസ്ഥാന തലത്തിൽ ഫലവർഗവിളകളുടെ കൃഷി വിസ്തൃതി വർദ്ധിപ്പിക്കുക, ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, സമൂഹത്തിന്റെ പോഷക സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. നാടൻ ഫലവർഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിൻ, റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ വിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി ജി മോഹനൻ, ഗീത ഷാജി, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷെർലി ഭാർഗവൻ,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കാർത്തികേയൻ, ജി ശശികല, സിനിമോൾ സാംസൺ, ഓമന ബാനർജി, ജെയിംസ് ചിങ്കുതറ,  ടി എസ് ജാസ്മിൻ, ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ, മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ ടി റെജി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ എം എസ് ലത, സി ഡി വിശ്വനാഥൻ, എം ചന്ദ്ര, റ്റി എൻ നസീമ ടീച്ചർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, കൃഷി അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സി അമ്പിളി എന്നിവർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top