22 December Sunday
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണം

ഫണ്ട്‌ പിരിവിന്‌ ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

കൊച്ചി
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട് പിരിവിന്‌ ജില്ലയിൽ ആവേശത്തുടക്കം. വിവിധ ഏരിയകളിൽ നടന്ന ഫണ്ട്‌ പിരിവിന്‌ വൻ ജനപിന്തുണയാണ്‌ ലഭിച്ചത്‌.

എറണാകുളം ബ്രോഡ്‌വേ ക്ലോത്ത്‌ ബസാറിൽ ഫണ്ട്‌ പിരിവിന്‌ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം പി പത്രോസ്‌ അങ്കമാലിയിലും പി ആർ മുരളീധരൻ മൂവാറ്റുപുഴ വാഴപ്പിള്ളി പുളിഞ്ചോട് ഈസ്റ്റ് ബ്രാഞ്ചിലും സി ബി ദേവദർശനൻ കോലഞ്ചേരിയിലും ആർ അനിൽകുമാർ കോതമംഗലം ടൗണിലും സി കെ പരീത്‌ തൃക്കാക്കര പടമുകൾ നോർത്ത് ബ്രാഞ്ചിലും ടി സി ഷിബു ഉദയംപേരൂർ സൗത്തിലെ പുത്തൻകാവ്‌ നോർത്തിലും ഫണ്ട്‌ പിരിവിന്‌ നേതൃത്വം നൽകി. ഞായറാഴ്‌ചയും വിവിധ ഏരിയകളിൽ ഫണ്ട് പിരിവ്‌ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top