തിരുവനന്തപുരം > മണിച്ചിത്രത്താഴ് റീ–റിലീസിന് ശേഷം അതിലെ പാട്ടുകളും പശ്ചാത്തലസംഗീതവുമെല്ലാം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിൽ ഗായകൻ ജി വേണുഗോപാലിന് പാട്ടിന്റെ ക്രെഡിറ്റ് കൊടുത്തില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനും സിനിമാ പ്രവർത്തകനും വേണുഗോപാലിന്റെ സുഹൃത്തുമായ സുരേഷ് കുമാർ രവീന്ദ്രൻ.
ചിത്രത്തിലെ ‘അക്കുത്തിക്കുത്താന കൊമ്പിൽ’ എന്ന ഗാനം വേണുഗോപാലാണ് ആലപിച്ചതെന്നും എന്നാൽ പഴയ പതിപ്പിലെയും റീ–റിലീസിലെയും ടൈറ്റിൽ കാർഡിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചാണ് സുരേഷ് കുമാർ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
സുരേഷ് കുമാർ രവീന്ദ്രൻ പങ്കുവച്ച കുറിപ്പ്
പുതിയ ഡിജിറ്റൽ ഫോർമാറ്റ് എന്ന് പറയുന്നത് പഴയ തെറ്റുകളൊന്നും തിരുത്താനുള്ള ശ്രമമല്ല. പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി മാർക്കറ്റ് ചെയ്യാനുള്ള ശ്രമം മാത്രം. അക്കാലത്ത് ഇതിൽ വിഷമം തോന്നിയിരുന്നവെങ്കിലും ഇന്നൊരു ചിരി മാത്രമേയുള്ളൂ എന്നാണ് കുറിപ്പിന് മറുപടിയായി ജി വേണുഗോപാൽ കമന്റ് ചെയ്തത്. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റിൽ കാർഡിൽ പാടിയ എൻ്റെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിൽ പ്രതികരിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട ചില ഓർമകളും ജി വേണുഗോപാൽ ഫെസ് ബുക്കിൽ എഴുതിയ കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..