23 December Monday

നിറങ്ങളാൽ ഖനി; അമൂല്യമീ കനി

ആർ ബിനുUpdated: Monday Dec 23, 2024

റെജീനയുടെ വീട്ടുമുറ്റത്ത് പാകമായി നിൽക്കുന്ന ഗാഗ് പഴം

ചാരുംമൂട് > വിയറ്റ്‌നാം ദേശക്കാരനായ ഗാഗ് പഴം വള്ളികുന്നത്ത് വിളഞ്ഞുപാകമായി. "സ്വർഗത്തിലെ കനി' എന്ന വിളിപ്പേരുള്ള ഈ പഴം വള്ളികുന്നം എൽഎച്ച് നിവാസിൽ റെജീനയുടെ വീട്ടുമുറ്റത്താണ് ആരുടെയും മനംമയക്കും കാഴ്‌ചയാകുന്നത്. മറ്റ്‌ പഴങ്ങളെ അപേക്ഷിച്ച് വൈറ്റമിൻ സി ധാരാളം ലഭിക്കുന്നുവെന്നത്‌ പ്രത്യേകതയാണ്‌. ഒപ്പം മൂലകങ്ങൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ ചേരുന്ന ഇതിന് മാർക്കറ്റിൽ ഒരുകിലോയ്‌ക്ക്‌ 1000 മുതൽ 1500 രൂപ വരെയുണ്ട്‌. 

കേരളത്തിൽ വ്യാപകമല്ല ഈ കൃഷി. അങ്കമാലി സ്വദേശി ജോജോയിൽനിന്നാണ് 300 രൂപയ്‌ക്ക്‌ ആറ്‌ വിത്ത്‌ വരുത്തി നട്ടത്. ജൈവവളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെടിയിൽ കായ വീണാൽ പച്ചയും പിന്നീട് മഞ്ഞയും പാകമാകുമ്പോൾ ചുവപ്പുമാണ്‌ നിറം. മൂന്ന്‌ നിറങ്ങളിലായി കായ പിടിച്ചുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ഇതാസ്വദിക്കാൻ ധാരാളം ആളുകളെത്തുന്നു. ഇലകൾ തോരൻ വച്ചും കായ കറിയാക്കിയും പഴം ജ്യൂസ്, ഷേക്ക് എന്നിവയായും ഉപയോഗിക്കാം. വർഷങ്ങളോളം വിളവ് ലഭിക്കും. കൃഷിച്ചെലവ് വളരെ കുറവാണ്. ആളുകൾ ഗാഗ് പഴം വാങ്ങാൻ വീട്ടിൽ തിരക്കി എത്താറുണ്ടെന്നും ആവശ്യക്കാരേറെയാണെന്നും റെജീന പറയുന്നു. ഇതോടൊപ്പം മറ്റ്‌ പച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. ഭർത്താവ്: അനീഷ്. മക്കൾ: ഏഴാം ക്ലാസ് വിദ്യാർഥി ഹനാൻ മുഹമ്മദ്‌, യുകെജി വിദ്യാർഥി ഹംദാൻ മുഹമ്മദ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top