തിരുവനന്തപുരം> കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെ ഗാന്ധിജിയെ അധിക്ഷേപിച്ച് യുഡിഎഫ് കൗണ്‍സിലര്‍ മേരി പുഷ്പം. അജണ്ടയിലുള്ള ചര്‍ച്ചയ്ക്കിടെയാണ് കൗണ്‍സിലര്‍ ഗാന്ധിജിയെ അധിക്ഷേപിച്ചത്.
പഴയ ഗാന്ധിജിയല്ല ഇന്നുവേണ്ടത്. ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാന്‍ പറ്റുന്നവരാണ് ഇന്ന് വേണ്ടത്. അങ്ങനെയായില്ലെങ്കില്‍ കാര്യം നടക്കില്ല എന്നായിരുന്നു പ്രസംഗം. ഗാന്ധിജിയെ അധിക്ഷേപിച്ചത് മേയര്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കൗണ്‍സിലര്‍ തന്റെ നിലപാട് മാറ്റാന്‍ തയ്യാറായില്ല.
ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച പ്രത്യയ ശാസ്ത്രം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് സാധിക്കുന്നില്ലായെന്നതാണ് ഇതിന്റെ അര്‍ത്ഥമെന്ന് മേയര്‍ ഓര്‍മ്മിച്ചു. ഇത് തിരുത്തണമെന്ന് മേയര്‍ ആവശ്യപ്പെടുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..