23 December Monday

നിലമ്പൂർ ​ഗവ. കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ​യൂത്ത് കോൺ​​ഗ്രസ്, യൂത്ത് ലീ​ഗ് ​ഗുണ്ടകളുടെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

നിലമ്പൂർ> നിലമ്പൂർ ​ഗവ. കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ​യൂത്ത് കോൺ​​ഗ്രസ്, യൂത്ത് ലീ​ഗ് ​ഗുണ്ടകളുടെ ആക്രമണം. എംഎസഎഫ്‌ –- കെഎസ്‌യു കുത്തകയായിരുന്ന നിലമ്പൂർ ​ഗവ. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടിയ എസ്‌എഫ്ഐ ആഹ്ലാദ പ്രകടനം നടത്താനിരിക്കവെയാണ്‌ ആക്രമണം ഉണ്ടായത്‌.

പുറത്ത് നിന്നെത്തിയ കോൺ​ഗ്രസ് നേതാക്കളും യൂത്ത് കോൺ​ഗ്രസ് ​ഗുണ്ടകളുമാണ്‌ എസ്എഫ്ഐ വനിത പ്രവർത്തകർക്കും യൂണിയൻ അം​ഗങ്ങളെയും ക്യാമ്പസിൽ കയറി മർദ്ദിച്ചത്. വൈസ് ചെയർപേഴ്സൺ സി അനഘചന്ദ്രൻ, യൂണിറ്റ് സെക്രട്ടറി ഷിഫ ബിജ്നു, യൂണിറ്റ് കമ്മിറ്റിയം​ഗങ്ങളായ എം കെ സ‍ഞ്ജയ്, കെ അഭിനവ് എന്നിവരെയാണ് ​കോൺ​ഗ്രസ് ലീ​ഗ് ക്രിമിനൽ സംഘം മർദിച്ചത്. നിലമ്പൂർ എസ്എച്ച്ഒ മനോജ പറയറ്റ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ​​ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ നിലമ്പൂർ ന​ഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top