14 December Saturday

ആറാം ക്ലാസ് വിദ്യാർഥിനിക്ക് ട്യൂഷൻ ടീച്ചറുടെ ക്രൂരമർദനം; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024

ചെങ്ങന്നൂർ> സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദിച്ചതായി പരാതി. ചെങ്ങന്നൂർ ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ 11 വയസുകാരിയാണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ ദമ്പതികൾ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

നവംബര്‍ 30നാണ് കുട്ടിയെ മര്‍ദിച്ചത്. തുട മുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അടികൊണ്ട് ചോരയൊലിച്ച നിലയിലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top