കഴക്കൂട്ടം
കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകളെ കാണാനില്ലെന്ന് പരാതി. അസം സ്വദേശി അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംനെയാണ് ചൊവ്വ രാവിലെ പത്തോടെ കാണാതായത്. രാവിലെ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നുവെന്നും അതിനുശേഷം കാണാതായെന്നും പരാതിയിൽ പറയുന്നു. വൈകിട്ട് നാലിനുശേഷമാണ് രക്ഷകർത്താക്കൾ സ്റ്റേഷനിൽ വിവരം പറഞ്ഞത്. കണിയാപുരം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്. അസമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂവെന്ന് മാതാപിതാക്കൾ പറയുന്നു.
സിസിടിവിയും മറ്റും പരിശോധിച്ച് തിരച്ചിൽ ആരംഭിച്ചു. ബാഗുമായി തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിച്ചുവെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രലിൽനിന്ന് സിലിച്ചറിലേക്കുള്ള അരണോയ് എക്സ്പ്രസിൽ പ്രത്യേക പരിശോധനയും നടത്തി. അസമിലേക്കുള്ള ട്രെയിനാണിത് എന്നതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിലായിരുന്നു പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..