22 December Sunday

കാണാതായ കുട്ടി നാ​ഗർകോവിലിൽ ഇറങ്ങിയതിന് ശേഷം തിരികെ കയറി; നിർണായകമായി സിസിടിവി ​ദൃശ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിത്ത് തംസിനായുള്ള തിരച്ചിലിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ. നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങി തിരികെ കയറുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

ഉച്ചയ്ക്ക് 3.53 നാണ് കുട്ടി റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങിയത്. തുടര്‍ന്ന് പ്ലാറ്റ് ഫോമില്‍ നിന്ന് കുപ്പിയില്‍ വെള്ളം എടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുകയും ചെയ്തു.

കുട്ടി കന്യാകുമാരിയില്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടം കേന്ദ്രീരിച്ച് അന്വേഷണം ശക്തമാക്കി. മാര്‍ത്താണ്ഡം റെയില്‍വേ സ്റ്റേഷനിലും പരിസരത്തും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

കന്യാകുമാരിയില്‍ പൊതു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന തുടരുന്നത്. അതേ സമയം, വൈകീട്ട് കന്യാകുമാരിയില്‍ നിന്ന് അസമിലേക്കുള്ള ട്രെയിനില്‍ കയറിയോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top