22 December Sunday

ആഗോള ടെക് സ്റ്റാർട്ടപ്‌ മേളയിൽ കേരള ഐടി പവലിയന്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024


തിരുവനന്തപുരം
ലോകത്തിലെ ഏറ്റവും വലിയ ടെക്- സ്റ്റാർട്ടപ് സമ്മേളനമായ ദുബായ് ജൈടെക്സ് ഗ്ലോബലിൽ കേരളത്തിൽനിന്നുള്ള 30 കമ്പനികൾ പങ്കെടുക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 14 മുതൽ -18 വരെയാണ് ജൈടെക്സ് 2024. ഐടിയെ പ്രതിനിധാനംചെയ്‌ത്‌ സംസ്ഥാന സർക്കാരിന്റെ ഹൈപവർ ഐടി കമ്മിറ്റിയിൽനിന്നുള്ള വിഷ്ണു വി നായർ, പ്രജീത് പ്രഭാകരൻ എന്നിവർ പങ്കെടുക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള 10 വീതം കമ്പനികളാണ് 30 അംഗ സംഘത്തിലുള്ളത്. ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ, വെബ്സൈറ്റ് വികസനം, ഇആർപി സൊല്യൂഷനുകൾ, മൊബൈൽ ആപ് ഡെവലപ്മെന്റ്, ക്ലൗഡ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ സാങ്കേതിക മേഖലകളെ പ്രതിനിധാനം ചെയ്യുന്ന ഉൽപ്പന്നങ്ങളും മാതൃകകളും കേരളത്തിലെ കമ്പനികൾ ജൈടെക്സിൽ പ്രദർശിപ്പിക്കും. കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ (ജിടെക്) പിന്തുണയോടെയാണ് കേരള ടീം പങ്കെടുക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top