തിരുവനന്തപുരം
നിക്ഷേപ സാധ്യതതേടി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ‘അൺബോക്സ് കേരള 2025' ക്യാമ്പയിനു തുടക്കം. ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കു മുന്നോടിയായാണിത്. വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വ്യവസായ സമൂഹത്തോട് ആവശ്യപ്പെടുന്നതാണ് കാമ്പയിൻ. എഐ, റോബോട്ടിക്സ്, ആയുർവേദം, ബഹിരാകാശം, പ്രതിരോധം, ലോജിസ്റ്റിക്‌സ്, മാരിടൈം, മെഡ്ടെക്, ഭക്ഷ്യ സംസ്‌കരണം, ടൂറിസം, ഹോസ്പിറ്റാലിറ്റി, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിലെ നിക്ഷേപ അവസരം മുന്നോട്ടുവയ്ക്കും. ഫെബ്രുവരിയിൽ അവസാനിക്കുന്ന മൂന്ന് ഘട്ടങ്ങളായാണിത് സംഘടിപ്പിക്കുക.
വിവിധ മാർഗങ്ങളിലൂടെ നിക്ഷേപകരെ ആകർഷിക്കും. രാജ്യത്തെ വ്യവസായ സൗഹൃദ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം, വ്യാവസായിക വികസനത്തിലെ മുന്നേറ്റം, നിക്ഷേപക സൗഹൃദ നയം തുടങ്ങിയ നേട്ടം കാമ്പയിനിലൂടെ അറിയിക്കും. കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളെയും പരിചയപ്പെടുത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..