26 December Thursday

വയനാടിനൊപ്പം ബ്ലാസ്‌റ്റേഴ്‌സും ; വലയൊന്നു കുലുങ്ങിയാൽ ഒരുലക്ഷം വയനാടിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

മുഖ്യമന്ത്രി പിണറായി വിജയന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ചെയർമാൻ 
നിമ്മഗഡ്ഡ പ്രസാദ്, ഡയറക്ടർ നിഖിൽ ബി നിമ്മഗഡ്ഡ എന്നിവർ ബ്ലാസ്റ്റേഴ്‌സിന്റെ 
ജേഴ്‌സി കൈമാറുന്നു


തിരുവനന്തപുരം
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായവുമായി ടീം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ  നൽകിയതിനൊപ്പം ‘ഗോൾ ഫോർ വയനാട്' ക്യാമ്പയിനും പ്രഖ്യാപിച്ചു. ഐഎസ്എൽ പതിനൊന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതാണ്‌ ‘ഗോൾ ഫോർ വയനാട്'.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ചെയർമാൻ നിമ്മഗഡ്ഡ പ്രസാദ്, ഡയറക്ടർ നിഖിൽ ബി നിമ്മഗഡ്ഡ, ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ ശുശെൻ വശിഷ്ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മുഖ്യമന്ത്രിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയും സമ്മാനിച്ചു. വരാനിരിക്കുന്ന സീസണിലെ മത്സരങ്ങൾ കാണാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top