21 December Saturday

സ്വർണവില ഉയർന്നു; പവന് 400 രൂപയുടെ വർധന

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 6720 രൂപയായി. പവന് 53,760  രൂപയായി ഉയർന്നു.

കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വിപണി വില  53,720 രൂപയായിരുന്നു. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധനവുണ്ടായി. എന്നാൽ പിന്നീട് വില കുറയുകയായിരുന്നു.

ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം ഒറ്റയടിക്ക് 2,200 രൂപയുടെ ഇടിവ് വിലയിൽ രേഖപ്പെടുത്തിയിരുന്നു.  പിന്നീട് സ്വർണവില കുതിച്ചു. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വ്യാപാര വില  92 രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top