കൊച്ചി
ആശങ്കകൂട്ടി സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ബുധനാഴ്ച 480 രൂപ വര്‍ധിച്ച് പവന് 56,480 രൂപയും ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7060 രൂപയുമായി. മെയ് 20ന് രേഖപ്പെടുത്തിയ 55,120 രൂപയുടെ റെക്കോഡ് മറികടന്ന് ഈ മാസം 21ന് പവന്‍ 55, 680 രൂപയിലെത്തിയിരുന്നു. അഞ്ചുദിവസത്തിനകം നാലുതവണയായി പവന് 1400 രൂപയും ഒമ്പതുമാസത്തിനുള്ളില്‍ 9640 രൂപയും വര്‍ധിച്ചു. പുതിയ വിലപ്രകാരം സംസ്ഥാനത്ത് ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഉൾപ്പെടെ കുറഞ്ഞത് 61,136 രൂപ വേണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..