27 December Friday

ഓ മെെ ഗോൾഡ് ; പവന് 58,720 രൂപ , സ്വർണവില റെക്കോഡിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


കൊച്ചി
സ്വർണവില വീണ്ടും പുതിയ റെക്കോഡിലേക്ക്‌. ബുധനാഴ്‌ച 320 രൂപ വർധിച്ച്‌ പവന് 58,720 രൂപയും ​ഗ്രാമിന് 40 രൂപ വർധിച്ച് 7340 രൂപയുമായി. തിങ്കളാഴ്ച 58,400 രൂപയായിരുന്നു. ഏഴുദിവസത്തിനുള്ളിൽ ആറാംതവണയാണ് സ്വർണവില പുതിയ റെക്കോഡിടുന്നത്‌. ഏഴുദിവസംകൊണ്ട് പവന് 1920 രൂപയും ​ഗ്രാമിന് 240 രൂപയും വർധിച്ചു. പശ്ചിമേഷ്യൻ സംഘർഷവും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ്‌ വില ഉയരാൻ കാരണം. അന്താരാഷ്ട്രവില ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2752 ഡോളർ കടന്നു. നിക്ഷേപകർ ലാഭമെടുപ്പിന് ശ്രമിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ പവൻവില 59,000 കടന്നേക്കുമെന്നാണ് വിപണി വിദ​ഗ്ധർ സൂചിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top