22 December Sunday

സ്വർണവില വീണ്ടും ഉയർന്നു; പവന് 56,920 രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 400 രൂപ കൂടി 56,920 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 50 രൂപയാണ് ഉയർന്നത്. ഇതോടെ വില 7,115 രൂപയിലെത്തി. ഇന്നലെ പവന് 560 രൂപ കൂടിയിരുന്നു.

ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിലെ ഡോണൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56000ത്തിൽ താഴെയായിരുന്നു ഒരു പവന്റെ വില. കഴിഞ്ഞ ഒരാഴ്ച മാത്രം സംസ്ഥാന വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. എന്നാൽ ഈ ആഴ്ച തുടങ്ങിയതുമുതൽ വില കൂടുകയാണ്. ഇന്ന് സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,631.54 ഡോളറാണ്.

ഈ മാസത്തെ സ്വർണവില പവനിൽ

● 1-11-2024: 59,080

● 2-11-2024: 58,960

● 3-11-2024: 58,960

● 4-11-2024: 58,960

●  5-11-2024: 58,840

● 6-11-2024: 58,920

● 7-11-2024: 57,600

● 8-11-2024: 58,280

● 9-11-2024: 58,200

● 10-11-2024: 58,200

● 11-11-2024: 57,760

● 12-11-2024: 56,680

● 13-11-2024: 55,480

● 14-11-2024: 55,560

● 15-11-2024: 55,480

● 16-11-2024: 56,360

● 17-11-2024: 55,480

● 18-11-2024: 55,960

● 19-11-2024: 56,520

● 20-11-2024: 56,920

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top