22 December Sunday

സ്വർണവിലയിൽ വീണ്ടും വർധന: ഒരു പവന് 58,280 രൂപ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 680 രൂപ വര്‍ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ച് 7285 രൂപയിലാണ് വ്യാപാരം. യുഎസ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 57,600 രൂപയിലേക്ക് കൂപ്പുകുത്തി. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയിൽ 1000 രൂപയിലധികം ഒറ്റ ദിവസം കൊണ്ട് ഇടിയുന്നത് ഏറെ നാളുകൾക്ക് ശേഷമായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. യുഎസിൽ ഡോണൾഡ്‌ ട്രംപ്‌ വിജയിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതുമാണ് രാജ്യാന്തരതലത്തിൽ ഇന്നലെ സ്വർണവില ഇടിയാൻ കാരണം. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് പ്രതിഫലിക്കും. ഇന്നലെ സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ​ഗ്രാം)  2662 ഡോളറിലെത്തിയിരുന്നു. എന്നാലിന്നത് 2700 ഡോളറിലേക്ക് ഉയർന്നു.

ഈ മാസത്തെ സ്വർണവില പവനിൽ

● 1-11-2024: 59,080

● 2-11-2024: 58,960

● 3-11-2024: 58,960

● 4-11-2024: 58,960

●  5-11-2024: 58,840

● 6-11-2024: 58,920

● 7-11-2024: 57,600

● 8-11-2024: 58,280


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top