19 December Thursday

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പവന് 520 രൂപ കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024

തിരുവനന്തപുരം > സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. 520 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 56,560 രൂപയായി. ഇന്നലെ 120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് അറിപത്തിയഞ്ച് രൂപ കുറഞ്ഞ് 7,070 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,647.78 ഡോളറാണ് വില.

ഈ മാസം ആദ്യം 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. വെള്ളി വിലയിലും ഇടിവുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന്  99,000 രൂപയുമാണ് ഇന്നത്തെ വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top