17 October Thursday

സ്വർണം വീണ്ടും റെക്കോഡിൽ; പവൻ 57,000 കടന്നു , ഒരുപവൻ ആഭരണത്തിന് കുറഞ്ഞത് 62,000 രൂപ

സ്വന്തം ലേഖകൻUpdated: Thursday Oct 17, 2024



കൊച്ചി
സ്വർണവില വീണ്ടും പുതിയ റെക്കോഡിൽ. സംസ്ഥാനത്ത് പവൻവില 57,000 കടന്നു. ബുധനാഴ്ച പവന് 360 രൂപ വർധിച്ച് 57,120 രൂപയും ഗ്രാമിന് 45 രൂപ വർധിച്ച് 7140 രൂപയുമായി. ഒക്ടോബർ നാലിന് രേഖപ്പെടുത്തിയ 56,960 രൂപ എന്ന റെക്കോഡാണ് ഭേദിച്ചത്. ചൊവ്വാഴ്ച 200രൂപ കുറഞ്ഞ് പവൻ 56,760 രൂപയായിരുന്നു. പുതിയ വിലപ്രകാരം ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 62,000 രൂപ വേണം. കഴിഞ്ഞവർഷം ഒക്ടോബർ 16ന് 44,080 രൂപയായിരുന്നു പവൻവില.

അന്താരാഷ്ട്രവിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാനത്തും വില ഉയർത്തിയത്. നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്രവില 2700 ഡോളർ കടന്നേക്കുമെന്നും അത് വീണ്ടും വില വർധിപ്പിക്കുമെന്നുമാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top