22 December Sunday

ചരക്കുവാഹന പണിമുടക്ക് മാറ്റി; തീരുമാനം മന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

തിരുവനന്തപുരം> സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി. മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തെ തുടർന്നാണ്‌ തീരുമാനം. ചരക്കുഗതാഗത മേഖലയിലെ ഉടമകളും തൊഴിലാളികളും ഉന്നയിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായ നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പു ലഭിച്ചതിനാലാണ്‌ പണിമുടക്ക്‌ മാറ്റിയതെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ അറിയിച്ചു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ആർ ചന്ദ്രശേഖരൻ, ടി കെ രാജൻ, എം ഇബ്രാഹിംകുട്ടി, എൻ സുന്ദരംപിള്ള, ജ്യോതിഷ്കുമാർ മലയാലപ്പുഴ, എ ഡി ജോൺ, കെ സി ജയപാലൻ, കബീർ കല്ലേരി, എൻ കെ സി ബഷീർ, കെ കെ ഹംസ, കെ കെ ജാഫർ, കെ ജെ സ്റ്റാലിൻ, കെ ജെ സമീർ, വിഴിഞ്ഞം ജയകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top