22 December Sunday

ജോയിയുടെ കുടുംബത്തിന് കൈത്താങ്ങ്: സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

തിരുവനന്തപുരം> ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ക്രിസ്റ്റഫർ ജോയിയുടെ അമ്മയ്ക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായമാണ് മാരായമുട്ടം, പെരിങ്കടവിളയിലെ ജോയിയുടെ വീട്ടിലെത്തി മന്ത്രി കൈമാറിയത്.

തിരുവനന്തപുരം നഗരസഭ ജോയിയുടെ അമ്മയ്ക്ക് വീട് വെച്ച് നൽകുമെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എന്നാൽ അപകടത്തിന് ഉത്തരവാദിയായ റെയിൽവേ നിസംഗ മനോഭാവം കൈക്കൊള്ളുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. എംഎൽഎമാരായ വി ജോയി, സി കെ ഹരീന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top