05 November Tuesday
കുടുക്ക പൊട്ടിച്ചും ഓണാഘോഷത്തിന് കരുതിയ തുകയും ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികള്‍ കൈമാറി

വയനാടിന് കൈത്താങ്ങ്: അതിജീവന പോരാട്ടത്തിനൊപ്പം പന്ന്യാലി സ്‌കൂളും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ഓമല്ലൂര്‍ > ഉരുള്‍പൊട്ടലില്‍ സര്‍വതും   നഷ്ടപ്പെട്ട വയനാടിന്റെ മക്കള്‍ക്ക് സാന്ത്വനം പകര്‍ന്ന് പന്ന്യാലി ഗവ. യു പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സ്വന്തം കുടുക്കയിലെ പണവും ഓണാഘോഷത്തിന് കരുതിയിരുന്ന തുകയും കുട്ടികള്‍ ചേര്‍ത്തുവച്ചപ്പോള്‍ അത് പ്രതിസന്ധികളില്‍ സഹജീവിയെ ചേര്‍ത്തു പിടിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി.

സകൂളിലെ വിദ്യാര്‍ഥികളില്‍ നിന്ന് സമാഹരിച്ച 9147 രൂപ ചൊവ്വാഴ്ച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലക്ടര്‍ എസ് പ്രേം കൃഷ്ണന് കൈമാറി. വിദ്യാര്‍ഥികളായ സിദ്ധാര്‍ഥ് അജുമോന്‍, ആന്‍ മേരി ജെയിംസ്, ജെ അഹല്യ, വിഷ്ണുപ്രിയ, ബി എന്‍ വൈഷ്ണവി, യദു അനീഷ്, നന്ദിക ജിനു എന്നിവരെ കലക്ടര്‍ അഭിനന്ദിച്ചു.

ഹെഡ്മിസ്ട്രസ് കെ എസ് സ്മിതാകുമാരി, സ്റ്റാഫ് സെക്രട്ടറി ആര്‍ സുമ, അധ്യാപിക ഡെയ്‌സി സി കോശി, പിടിഎ പ്രസിഡന്റ് എസ് ശാന്തി, എക്‌സിക്യൂട്ടീവംഗം സി ജെ ഹരികുമാര്‍, സുരേന്ദ്രന്‍ എന്നിവര്‍ വിദ്യാര്‍ഥികളുടെ ഒപ്പമുണ്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top