27 December Friday

വിസി നിയമന
സെര്‍ച്ച് കമ്മിറ്റി: ​ഗവര്‍ണര്‍ നിയമോപദേശം തേടും

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

തിരുവനന്തപുരം > വൈസ് ചാൻസലർ നിയമനത്തിൽ തുടർച്ചയായി തിരിച്ചടി നേരിട്ടതോടെ നിയമസാധ്യതയാലോചിച്ച്‌ ​ഗവർണർ. സർവകലാശാല ചട്ടങ്ങളും കോടതിവിധികളും മാനിക്കാതെ ഏകപക്ഷീയമായി രൂപീകരിച്ച മൂന്ന്‌ സെർച്ച്‌ കമ്മിറ്റികളിൽ പിഴവുപറ്റിയെന്ന്‌ ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ്‌ കളംമാറ്റാൻ ഗവർണർ ആലോചിക്കുന്നത്.

​​ഗവർണർ തിരിച്ചെത്തിയാൽ നിയമനടപടികളിലേക്ക് നീങ്ങാനുള്ള ഒരുക്കങ്ങൾ രാജ്ഭവൻ ആരംഭിച്ചിട്ടുണ്ട്. ​ഹൈക്കോടതി വിധിയിൽ രാജ്ഭവൻ നിയമോപദേശം തേടിയശേഷം മറുപടി നൽകും.കേരള, എംജി, മലയാളം സർവകലാശാലകളിൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top