19 December Thursday

മോശം പരാമർശം: എൻ പ്രശാന്തിൽനിന്ന്‌ 
വിശദീകരണംതേടും

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

എൻ പ്രശാന്ത്

തിരുവനന്തപുരം> അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ മോശം പരാമർശമടങ്ങിയ കുറിപ്പ്‌ ഫേസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്ത കൃഷിവകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെതിരെ നടപടിയുണ്ടാകും. നടപടിയുടെ ആദ്യപടിയായി പ്രശാന്തിൽനിന്ന്‌ ചീഫ്‌സെക്രട്ടറി വിശദീകരണം ചോദിക്കും.

മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി എ ജയതിലകാണെന്ന പരാമർശത്തോടെയാണ്‌ പ്രശാന്ത്‌ ഫേസ്‌ബുക്കിൽ കുറിപ്പും കമന്റുമിട്ടത്. ജയതിലകിന്റെ ചിത്രവും ഉൾപ്പെടുത്തി. തനിക്കെതിരായ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ സ്പെഷ്യൽ റിപ്പോർട്ടറെന്നും അടുത്ത ചീഫ്‌സെക്രട്ടറിയെന്ന്‌ സ്വയം വിശേഷിപ്പിച്ച മഹാനെന്നുമാണ്‌ പ്രശാന്ത്‌ ജയതിലകിനെക്കുറിച്ച്‌ പരാമർശിച്ചത്‌. വാട്‌സാപ്‌ ഗ്രൂപ്പ്‌ വിവാദത്തിൽപ്പെട്ട വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്‌ണനെയും പ്രശാന്ത്‌ പരോക്ഷമായി പരിഹസിച്ചു. സ്വയം കുസൃതിയൊപ്പിച്ചശേഷം അതിനെതിരെ പരാതിപ്പെടുന്ന ഐഎഎസുകാരുണ്ടെന്നും ചിലരുടെ ഓർമശക്തി ആരോ ഹാക്ക്‌ ചെയ്തെന്നുമാണ്‌ പരിഹാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top