22 December Sunday

പേരക്കുട്ടിയുടെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

അയ്യപ്പൻ

തൃശൂര്‍> ദേശമംഗലത്ത് മുത്തച്ഛന്‍ പേരക്കുട്ടിയുടെ വെട്ടേറ്റ് മരിച്ചു. പള്ളം എസ്റ്റേറ്റ് പടിയിൽ ചക്കൻ ചിറയ്‌ക്ക് സമീപം വളേരിപ്പടി വീട്ടിൽ അയ്യപ്പന്‍ (75) ആണ് മരിച്ചത്. സംഭവത്തില്‍ അയ്യപ്പന്റെ മകളുടെ മകന്‍ രാഹുലിനെ ചെറുതുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.

മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന രാഹുൽ ശനിയാഴ്ചയാണ് ചേലക്കരയിലെ വീട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ അമ്മയോടൊപ്പം ദേശമംഗലത്തെ വീട്ടിലുമെത്തി.  അയ്യപ്പന്റെ ഭാര്യയും മകളും അയൽ വീട്ടിൽ പോയ സമയത്ത്‌ വെട്ടുകത്തി കൊണ്ട്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.  ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top