08 September Sunday

ജിഎസ്‌ടി അപ്പലേറ്റ് ട്രിബ്യൂണൽ രൂപീകരിക്കണം: ഹൈക്കോടതി

സ്വന്തം ലേഖികUpdated: Friday Jul 19, 2024


കൊച്ചി
ചരക്ക്‌, സേവന നികുതിയുമായി (ജിഎസ്‌ടി) ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാന ജിഎസ്‌ടി അപ്പലേറ്റ് ട്രൈബ്യൂണൽ നാലുമാസത്തിനകം രൂപീകരിക്കണമെന്ന് ഹെെക്കോടതി. ചാർട്ടേഡ് അക്കൗണ്ടന്റ്‌ പി ജെ ജോണി നൽകിയ പൊതുതാൽപ്പര്യഹർജിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ട്രൈബ്യൂണൽ രൂപീകരിക്കാൻ ഉത്തരവിട്ടത്‌. അതിനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു.

ജിഎസ്ടിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ നിലവിൽ ഹെെക്കോടതിയാണ് പരിഗണിക്കുന്നത്. ജിഎസ്ടി തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാനതലത്തിൽ ജിഎസ്ടി കൗൺസിൽ അംഗീകാരത്തിനുവിധേയമായി പ്രത്യേക അപ്പലേറ്റ് ട്രൈബ്യൂണൽ രൂപീകരിക്കാമെന്ന് കേന്ദ്ര ജിഎസ്‌ടി നിയമത്തിൽ പറയുന്നു. സുപ്രീംകോടതി മുൻ ജഡ്‌ജിയോ ഹെെക്കോടതി മുൻ ചീഫ് ജസ്റ്റിസോ ആയിരിക്കണം ട്രൈബ്യൂണലിന്റെ തലവനെന്നും പറയുന്നു.ജിഎസ്ടി നിയമത്തിൽ പലതവണ ഉപയോഗിച്ചിട്ടുള്ള ‘ഓർ’(or) എന്ന വാക്കിനുപകരം ‘ആൻഡ്‌’ (and) എന്ന വാക്ക് ഉപയോഗിക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതിതള്ളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top